ചങ്ങനാശേരി: ചാരിറ്റി വേള്‍ഡ് ട്രസ്റ്റ്, നൂറുമേനി, മേഴ്സി ഹോം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച്ബിഷപ് ഹൗസിലുള്ള സന്ദേശനിലയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശാരീരിക ഭിന്നശേഷിക്കാരുടെ സംഗമവും അവാര്‍ഡുദാനവും മികവ്-2024 നടത്തും. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സംഗമം ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മേഴ്സി ഹോം ഡയറക്ടര്‍ സെലിന് ജോസ് എസ്ഡി ആമുഖപ്രസംഗം നടത്തും. ജിലുമോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ബെന്നിച്ചന് ലൂക്കോസ്, സി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അന്‍പത് ശതമാനം ശാരീരിക ഭിന്നശേഷിയുള്ള 15 വയസിനു മുകളില്‍ പ്രായമുള്ളവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
പരിപാടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചാരിറ്റി വേള്‍ഡ് ട്രസ്റ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അറിയിച്ചു. ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി എന്നീ പഞ്ചായത്തുകളില്നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ആദരിക്കല്‍, അവാര്‍ഡ്ദാനം, കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ശാരീരിക ഭിന്നശേഷിക്കാര്‍ ബന്ധപ്പെടുക ഫോൺ: 9961422000
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക