പൊൽപുള്ളി : കയ്യേറിയ പുഴ പുറമ്പോക്ക് ഭൂമിയും കൃഷിഭൂമിയും മണ്ണിട്ടു നികത്തിയതു പ്ലോട്ടുകളാക്കി വിൽക്കാനൊരുങ്ങി ഭൂമാഫിയ. അധികൃതർ കണ്ണടച്ചതോടെയാണു സ്റ്റോപ് മെമ്മോ നൽകിയ ഭൂമിയിൽ വീണ്ടും കെട്ടിട മാലിന്യങ്ങൾ ഉൾപ്പെടെ തള്ളി നികത്തൽ തുടരുന്നത്. പഞ്ചായത്തിലെ കൂളിമുട്ടം അഞ്ചാം മൈലിലാണു മാസങ്ങൾക്കു മുൻപു ഭൂമാഫിയ അര ഏക്കറോളം പുഴയോരം ഉൾപ്പെടെ കയ്യേറി മണ്ണിട്ടു നികത്തിയത്. ഇതിൽ 30 സെന്റോളം കൃഷിഭൂമിയും ഉൾപ്പെട്ടിട്ടുണ്ട്. പുഴ പുറമ്പോക്കിലുണ്ടായിരുന്ന തേക്ക് ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചു കടത്തുകയും കനാൽ ബണ്ട് കയ്യേറി റോഡ് നിർമിക്കുകയും ചെയ്തിട്ടും ഭൂമാഫിയയ്ക്കെതിരെ ചെറുവിരലനക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക