സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഇന്നലെ നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ളഭക്ഷ്യ ഉല്പാദകർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകുന്ന ലൈസൻസിന് പകരം ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകുന്നു എന്നതടക്കം നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. ചില ഉദ്യോഗസ്ഥർ ശേഖരിക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ സുരക്ഷിതമല്ലാത്തതോ നിലവാരം കുറഞ്ഞതോ തെറ്റായ ബ്രാൻഡ് എന്ന പരിശോധനാ ഫലം വരുന്ന ഭക്ഷ്യ ഉൽപാദകരിൽ നിന്ന് പിഴ ഈടാക്കാതെയും വിപണിയിൽ നിന്നും അവ പിൻവലിക്കാനും, അവരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും രക്ഷപ്പെടുത്താനും ഫയലുകൾ വച്ച് താമസിപ്പിക്കുന്നു. അതുവഴി അപ്രകാരമുള്ള ഭക്ഷ്യ വസ്തുക്കൾ വിപണിയിൽ വിറ്റുപോകുന്നതിന് അവസരം നൽകുന്നു.
ലൈസൻസ് എടുത്ത ഭക്ഷ്യ ഉൽപാദകർ അതാത് വർഷം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിട്ടേൺസ് ഫയൽ ചെയ്യണമെന്നും അല്ലാത്തപക്ഷം ദിനംപ്രതി 100 രൂപ വീതം പിഴ ഈടാക്കണമെന്ന നിയമം ചില ഉദ്യോഗസ്ഥർ നടപ്പാക്കാന്നുന്നില്ല. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് സംവിധാനത്തിന് സർക്കാർ നിയോഗിച്ചിട്ടുള്ള അംഗീകൃത ഏജൻസികളിൽ പലതും സുതാര്യമല്ലാതെ തെരഞ്ഞെടുത്തവയാണെന്നും കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചില ഓഫീസുകളിൽ തുടർ നടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ കമ്മിഷണറേറ്റിലും, സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ ഓഫീസുകളിലും, തിരഞ്ഞെടുത്ത 52 ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസുകളിലുമാണ് ഓപ്പറേഷൻ ആപിറ്റൈറ്റ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക