കാസര്‍ഗോഡ്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരണപ്പെട്ടു. ജീവൻ നഷ്ടമായത് തൃശൂര്‍ സ്വദേശി ശിവകുമാര്‍(54), മക്കളായ ശരത്(23), സൗരവ്(15) എന്നിവർക്കാണ്. ആംബുലന്‍സ് ഡ്രൈവര്‍, രോഗിയൊടൊപ്പമുണ്ടായിരുന്ന ശിവദാസ് എന്നിവർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉച്ചയോടെ ദേശീയപാതയിലുണ്ടായ അപകടത്തിൽ ബംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് പോയ കാറും രോഗിയുമായി മംഗലാപുരത്തേയ്ക്ക് പോയ ആംബുലന്‍സുമാണ് കൂട്ടിയിടിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക