തിരുവനന്തപുരം: വേനല്‍തീയില്‍ വെന്തുരുകിയ കേരളത്തെ വിറപ്പിച്ച് തിമിര്‍ത്തു പെയ്യുന്ന വേനല്‍മഴ അടുത്ത അഞ്ചു ദിവസവും അതിശക്തമായി തുടരും. അടുത്ത രണ്ടു ദിവസങ്ങളില്‍ പേമാരിക്കു സമാനമായ അളവില്‍ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളമാകെ അടുത്ത അഞ്ചു ദിവസം ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കി. തീവ്ര മഴ തുടരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പ്രളയം വിതയ്ക്കാന്‍ പര്യാപ്തമായ അളവില്‍ മഴ പെയ്യാനുള്ള സാഹചര്യം മുന്‍നിര്‍ത്തി അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്താകെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ മഴക്കാല പൂര്‍വ ശുചീകരണം കൃത്യമായി നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഓടകള്‍ നിറഞ്ഞു വീടുകളില്‍ വെള്ളം കയറിയും നിരവധിയിടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. അതിശക്തമായി തുടരുന്ന മഴയില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണുമുണ്ടായ അപകടങ്ങളാണ് ഏറെയും. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഇന്നലെ വരെ സംസ്ഥാനത്താകെ ഇത്തരത്തില്‍ 34 വീടുകള്‍ പൂര്‍ണമായും 219 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. വരള്‍ച്ച മൂലവും വെള്ളം കയറിയതു മൂലവും നിരവധിയിടങ്ങളില്‍ വ്യാപകമായ കൃഷിനാശവുമുണ്ടായി. ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 11 പേര് മരണപ്പെട്ടു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളിലാണ് ഇതില്‍ അധികം പേരും മരണപ്പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. 21ന് നാലു ജില്ലകളില്‍ അതിതീവ്ര മഴ തിരുവനന്തപുരം: ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കുറവിനു പരിഹാരം തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് വേനല്‍മഴ തിമിര്‍ത്തു പെയ്തതോടെ മഴക്കുറവും പരിഹരിക്കപ്പെട്ടു. മേയ് ഒന്നിന് 61 ശതമാനമായിരുന്നു സംസ്ഥാനത്ത് മഴക്കുറവ്. എന്നാല്‍ ഇന്നലെ ആയപ്പോഴേക്കും അത് 32 ശതമാനമായി ചുരുങ്ങി. കാലവര്‍ഷം 31ന് തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം 31ഓടെ കേരളത്തില്‍ പെയ്തു തുടങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും അനുബന്ധ അന്തരീക്ഷ സാഹചര്യങ്ങളും കാലവര്‍ഷം നേരത്തേ കേരളതീരം തൊടാന്‍ സഹായകമായ നിലയിലാണ്. അടുത്ത 48 മണിക്കൂറില്‍ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബാര്‍ ദ്വീപുകളിലും പെയ്തു തുടങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്ഷമെത്തിച്ചേര്ന്നാല് പിന്നീടുള്ള 10 ദിവസത്തിനകം കേരളത്തിലും കാലവര്‍ഷം വരവറിയിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ന്യൂനര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയേക്കും. ന്യൂനമര്‍ദം രൂപപ്പെട്ടാന്‍ ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടെ ദിവസങ്ങളായി തുടരുന്ന മഴ ശമനമാകാതെ തുടരുമെന്നാണ് നിഗമനം. തെക്കന്‍ തമിഴ്നാടിനു മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയും അനുബന്ധമായി രൂപപ്പെട്ട ന്യൂനമര്‍ദപാത്തിയുമാണ് കേരളത്തില്‍ നിലവില്‍ കനത്ത മഴയ്ക്കു കാരണമാകുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക