ചങ്ങനാശേരി: തൊഴിലിന്റെ മാഹാത്മ്യവും തൊഴിലാളികളുടെ സംഘശക്തിയും തെളിയിച്ച് ചങ്ങനാശേരിയില്‍ കേരള ലേബര്മൂവ്മെന്റ് (കെഎല്‍എം) മേയ്ദിനറാലി. കൈകളില്‍ കെഎല്‍എമ്മിന്റെ പതാകകളേന്തി മുദ്രവാക്യങ്ങള്‍ ഉച്ചസ്വരത്തില്‍ മുഴക്കിയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ വര്‍ണശബളമായ റാലിയില്‍ അണിനിരന്നത്. വിവിധ വസ്ത്രവിധാനങ്ങളും വര്‍ണക്കുടകളും പ്ലോട്ടുകളും ചെണ്ട-വാദ്യമേളങ്ങളും റാലിയെ പ്രൗഢമാക്കി. അച്ചടക്കത്തിലും സംഘാടകമികവിലും റാലിയും സമ്മേളനവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അതിരൂപത കെഎല്‍എമ്മിന്റെ നേതൃത്വത്തിലാണ് റാലിയും മഹാസമ്മേളനവും സംഘടിപ്പിച്ചത്. അരമനപ്പടിക്കല്നിന്നാരംഭിച്ച റാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജില്‍ എത്തിച്ചേര്ന്നതിനെത്തുടര്ന്ന് മാര്‍ കാവുകാട്ട് ഹാളില്‍ തൊഴിലാളി സമ്മേളനം നടന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. തൊഴിലിന്റെ മാഹാത്മ്യവും തൊഴിലാളികളുടെ ശക്തിയും ഓരോരുത്തരും മനസിലാക്കണമെന്നും സത്യസന്ധമായും നീതിപൂര്‍വമായും തൊഴിലിനെ സമീപിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്രൈസ്തവ മൂല്യബോധം പകരുവാനും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ മുന്നേറ്റം സൃഷ്ടിക്കുവാനും കെഎല്‍എമ്മിന് കഴിയുന്നുണ്ടെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേർത്തു. വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും കേരള ലേബര്‍ മൂവ്മെന്റ് യുടിഎ ചെയര്മാന് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണവും നടത്തി.
മികച്ച വനിതാ സംരംഭക ജിലുമോള്‍ മരിയറ്റ് തോമസിനെ സമ്മേളനത്തില്‍ ആദരിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ആമുഖപ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ സണ്ണി അഞ്ചില്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോളി നാല്പതാംകളം, അതിരൂപതാ സമിതി അംഗങ്ങളായ സാബു കോയിപ്പള്ളി, മിനി റോയ് എന്നിവര്‍ പ്രസംഗിച്ചു. മികവു പുലര്‍ത്തിയ യൂണിറ്റുകള്‍ക്ക് ആദരം കേരള ലേബര്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കെഎല്‍എം എക്സലന്‍സ് അവാര്‍ഡ് പി.സി. കുഞ്ഞപ്പനും കെഎല്‍എം ലേബര്‍ അവാര്‍ഡ് റിനില്‍ വര്‍ഗീസിനും നല്കി ആദരിച്ചു. മികച്ച എസ്എച്ച്ജി സെന്റ് ആന്റണീസ് അതിരമ്പുഴ, മികച്ച യൂണിറ്റ് നാലുകോടി, മികച്ച വനിതാ സംഘം ആവേ മരിയ ചാഞ്ഞോടി, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത ചാഞ്ഞോടി യൂണിറ്റ്, കായികമേള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പാറേല്‍ യൂണിറ്റ്, ആന്തം ആലാപനം ഒന്നാം സ്ഥാനം മദര്‍ തെരേസാ കൂത്രപ്പള്ളി, രണ്ടാം സ്ഥാനം സെന്റ് തെരേസാ എടത്വ യൂണിറ്റ്, ലേബര്‍ ക്വിസ് ഒന്നാം സ്ഥാനം നേടിയ മാത്യു പി.സി, മിനി റോയ് എന്നിവര്‍ക്കുള്ള സമ്മാനം സമ്മേളനത്തില്‍ നല്കി. ഏറ്റവും മികച്ച റാലിക്കുള്ള ട്രോഫി നാലുകോടി യൂണിറ്റും രണ്ടാം സ്ഥാനം ചാഞ്ഞോടി യൂണിറ്റും കരസ്ഥമാക്കി. കമ്മിറ്റി കണ്‍വീനര്‍മാരായ ജോളി നാല്പതാംകളം, വിജി സെബാസ്റ്റ്യന്‍, ജോസഫ് ജോണ്‍, സജിമോന്‍ ജോര്‍ജ്, അന്നമ്മ ഷാജി ഓഫീസ് സ്റ്റാഫ് അംഗങ്ങളായ സ്മിനു ജോസഫ്, മിനി സിബിച്ചന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക