പാമ്പാടി: പാറമടയിൽ രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നതായും സമീപവാസികളുടെ കിണറുകളിലെ കുടിവെള്ളം മോശമാവുകയും ചെയ്തതായി നാട്ടുകാരുടെ പരാതി. പാമ്പാടി പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന 2 ഏക്കർ പാറമടയിൽ മാലിന്യം തള്ളുന്നതായി നാട്ടുകാർ മുന്‍പ് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞവർഷം മേയില്‍ നാട്ടുകാർ നൽകിയ പരാതിയിൽ വകുപ്പ് പരിശോധന നടത്തുകയും പാറമടയുടെ ഉടമസ്ഥന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കുറച്ചുനാൾ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ വീണ്ടും വാഹനങ്ങളിൽ മാംസ അവശിഷ്ടങ്ങളുൾപ്പടെ പാറമടയിൽ നിക്ഷേപിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. കിണറിലെ ജലം മലിനമാകുന്നുവെന്നും പ്രദശം പകർച്ചവ്യാധി ഭീഷണിയും നേരിടുന്നുണ്ടെന്നും ഉടനടി പരിഹാരമുണ്ടാകണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും ഉന്നത തലങ്ങളിൽ പരാതി നൽകാനും നാട്ടുകാർ തയാറെടുക്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക