Tuesday, 7 May 2024

രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്ത് റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും

SHARE

രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്ത് റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും. അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കൽ പ്ലാൻ്റ് സ്ഥാപിക്കാൻ  വായ്പാ സഹായം തേടിയതിൽ അനുകൂല തീരുമാനവുമായി മുന്നോട്ട് പോവുകയാണ് എസ്ബിഐ.
പെട്രോകെമിക്കൽ രംഗത്തേക്ക് ഇതാദ്യമായാണ്  അദാനി ഗ്രൂപ്പ് കടക്കുന്നത്.  പ്ലാൻ്റ് നിർമ്മാണത്തിന്റെ ചെലവായി 17000 കോടി രൂപയാണ് എസ്ബിഐ നേതൃത്വം നൽകുന്ന കൺസോർഷ്യം കൈമാറുകയെന്നാണ് വിവരം. പ്ലാൻ്റിന് ആകെ ചെലവാകുന്ന തുകയുടെ 60-70% ആണ് വായ്പയായി വാങ്ങുന്നത്.
മുന്ദ്ര തീരത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പിവിസി നിർമ്മാണ പ്ലാൻ്റാണ് ഒരുക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ പദ്ധതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഹിൻഡൻബർഗ് വാർത്തകൾക്ക് പിന്നാലെയായിരുന്നു പോളി വിനൈൽ ക്ലോറൈഡ് പ്ലാന്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. പിന്നീട് ജൂലൈ മാസത്തിലാണ് പ്രവർത്തനം പുനരാരംഭിച്ചത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 




SHARE

Author: verified_user