Sunday, 19 May 2024

ഭാര്യയെ ഉപേക്ഷിച്ചിട്ടും സ്വീകരിച്ചില്ല; കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ

SHARE

പത്തനംതിട്ട: ഭാര്യയുമായി വേർപിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരിൽ യുവതി യുവാവിന്റെ വീടിനു നേരെ തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസിൽ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവർ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.
രാജ്കുമാറും സുനിതയും തമ്മിൽ അടുപ്പത്തിലായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.
തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user