ന്യൂഡൽഹി: തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം.
വിമാനത്തിൽ 175 പേർ ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. യാത്രക്കാർക്ക് ആർക്കും പെട്ടന്നുള്ള വിമാനത്തിന്റെ ലാൻഡിങ്ങിൽ ആരോഗ്യ പ്രശനങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക