കറുകച്ചാൽ: മദ്യലഹരിയിൽ യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. ഹോട്ടലുടമയായ ഇതരസംസ്ഥാനക്കാരനും ഭാര്യയ്ക്കും ജീവനക്കാരനും പരിക്ക്. കറുകച്ചാൽ-വാഴൂർ റോഡിൽ ആസാം സ്വദേശിയായ കിരണിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാ ഹോട്ടലാണ് കറുകച്ചാൽ ബംഗ്ലാംകുന്ന് സ്വദേശി അരുൺ ഷാജി തല്ലിത്തകർത്തത്. ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു അരുൺ ഷാജി. ഇയാളുടെ പരാക്രമത്തിൽ പരിക്കേറ്റ കിരൺ, ഭാര്യ തന്തി (24), ഹോട്ടൽ ജീവനക്കാരനായ വിശാൽ (24) എന്നിവരെ പരിക്കുകളോടെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കറുകച്ചാൽ -വാഴൂർ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി 9.15നായിരുന്നു സംഭവം. ഷട്ടറിന്റെ കമ്പി കൊണ്ട് ഇയാൾ കട തല്ലിത്തകർക്കുകയും, ഭക്ഷണ പദാർഥങ്ങൾ നശിപ്പിക്കുകയുമായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും ഹോട്ടലിൽ ഉണ്ടായിരുന്ന ചിലർ അരുണിനെ കയ്യേറ്റം ചെയ്തതായി പറയപ്പെടുന്നു. ബലപ്രയോഗത്തിലൂടെയാണ് അരുണിനെ പോലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക