കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച. മംഗളൂരുവിൽ നിന്നു വരികയായിരുന്ന ഗ്യാസ് ടാങ്കറുകളിലൊന്നിലാണ് ചോർച്ച ഉണ്ടായത്. രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഡ്രൈവര്‍ ചോര്‍ച്ച ശ്രദ്ധിച്ചത്. ഉടൻതന്നെ വാഹനം റോഡിന്റെ ഒരുവശത്തേക്ക് മാറ്റിനിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.
കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിനു സമീപം നിർത്തിയിട്ടിരിക്കുന്ന ലോറിയിലെ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മഡിയൻ-വെള്ളിക്കോത്ത് വഴിയും കാസർഗോഡ് ഭാഗത്തുനിന്നുള്ളവയെ ചാമുണ്ഡിക്കുന്ന് - പാറക്കടവ് പാലം വഴിയും ദേശീയപാതയിലേക്ക് തിരിച്ചുവിട്ടു. ടാങ്കറിന്റെ സൈഡ് വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. പാചക വാതക വിതരണ കമ്പനിയിൽ നിന്ന് ടെക്നീഷ്യൻ എത്തിയതിന് ശേഷം തുടർ നടപടിയെടുക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക