ഏറ്റുമാനൂർ :നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ മങ്കര കലുങ്ക് സ്വദേശി ദത്തൻ ദാസ് (52) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികൻ പാലാ നെറ്റിപ്പുഴ സ്വദേശി അമല്‍ നാരായണൻ (21) ഗുരുതരപരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദത്തൻ ദാസിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തെളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിരുന്നു. അവിടെ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രി ഏഴരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ മങ്കര കലുങ്ങിനു സമീപമായിരുന്നു അപകടം. സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക