തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് കരുതുന്ന ബസ്സിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാർഡ് ബസ് പരിശോധിച്ച പോലീസ് കാണാനില്ലെന്ന് അറിയിച്ചു മൂന്ന് സിസിടിവി ഉള്ള ബസ്സിൽ അന്ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ നിർണായ തെളിവായി മാറുമായിരുന്ന മെമ്മറി കാർഡ് ആണ് പരിശോധനയിൽ കാണാതായത്.