വയനാട്: പുല്‍ള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയര്‍ ഊരിത്തെറിച്ചു. പുല്‍പ്പള്ളി വിജയ സ്‌കൂളിന് മുന്നിലെത്തിയപ്പോഴാണ് ജീപ്പിന്റെ പിന്‍വശത്തെ ടയര്‍ ഊരി തെറിച്ചത്. ലോക്കല്‍ സര്‍വീസ് നടത്തുന്ന ജീപ്പാണിത്. കാര്യംപാതിക്കുന്നില്‍ നിന്നും യാത്രക്കാരുമായി ടൗണിലേക്ക് വരികയായിരുന്നു ജീപ്പ്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.
വാഹനത്തില്‍ നിന്ന് ഊരി തെറിച്ച ടയര്‍ നടപ്പാതയുടെ കൈവരിയില്‍തട്ടി റോഡിന് നടുവിലേക്ക് വീണു. ഈ സമയം ഇതുവഴി വന്ന വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജീപ്പിന്റെ ആക്സിലൊടിഞ്ഞതിനെ തുടര്‍ന്നാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ് പറയുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക