കൊല്ലം: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വനിതകൾക്കായി കൊല്ലം കൊച്ചാലുംമൂട് റെഡ്ക്രോസ് ഹാളിൽ ഏഴിന് രാവിലെ ഒമ്പത് മുതൽ വനിതകൾക്കായി കാൻസർ പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ. ദേവിദാസ് നിർവഹിക്കും. റെഡ് ക്രോസ് ജില്ലാ ചെയർമാൻ ഡോ. മാത്യു ജോണിന്റെഅധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ സെക്രട്ടറി എസ്. അജയകുമാർ പ്രസംഗിക്കും.ഇത് കൂടാതെ അന്താരാഷ്ട്ര റെഡ് ക്രോസ് ദിനാചരണവും എട്ടിന് രാവിലെ ഒമ്പത് മുതൽ കൊല്ലത്ത് വിവിധ പരിപാടികളോടെ നടത്തും.
ഡോ. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ പ്രഫ. ജി. മോഹൻദാസ് മുഖ്യസന്ദേശം നൽകും. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള റെഡ് ക്രോസ് അവാർഡ് പ്രകാശൻപിള്ളയ്ക്കും സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം ജോയി ആലുക്കാസ് ഗ്രൂപ്പിനും സമ്മാനിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക