തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. തീരുമാനമുണ്ടായത് ഇന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈദ്യുതിമന്ത്രി നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം മറ്റുമാർഗ്ഗങ്ങൾക്കായി ചേരും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക