Sunday, 12 May 2024

കെ.എ.സ്.ആർ.ടി. സി ബസ്സ് നടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു: ഇയാളുടെ ദ്ദേഹത്തു കൂടി ബസ് കയറിയിറങ്ങുകയായിരുന്നു

SHARE


അരൂർ:കെ.എസ്.ആർ.ടി.സി ബസ്സിൻ്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തോണ്ടൽ വെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയിൽ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായായിരുന്നു അപകടം.എറണാകുളത്തു നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എ.സ്.ആർ.ടി. സി.ഫാസ്റ്റ് പാസഞ്ചർ ബസ്സ് നടിയിൽപ്പെട്ട ഇയാളുടെ ദ്ദേഹത്തു കൂടി കയറി ഇറങ്ങിയാണ് അപകടം ഉണ്ടായത്.
അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു, അജിക്കുട്ടൻ ദമ്പതികളുടെ മകനാണ്. നിഖിൽ സഹോദരനാണ്. മൃതദേഹം അരൂക്കുറ്റി ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user