കൂട്ടിക്കൽ :പ്രളയത്തിൽ ഏന്തയാറ്റിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിനെയും ,ഇടുക്കി ജില്ലയിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം തകർന്നിടത്ത് അടിയന്തിരമായി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നാളെ മുതൽ താല്ക്കാലിക നടപ്പാലം പണി ആരംഭിക്കുമെന്ന് ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിജോയി ജോസ് മുണ്ടുപാലം ,കൊക്കയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മോളി ഡൊമിനിക്ക് എന്നിവർ അറിയിച്ചു ,ഇരു പഞ്ചായത്തുകളുടെയും ഇ തീരൂമാനത്തെ സ്വാഗതം ചെയ്യുന്നതായും പൊതു ജനങ്ങളുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചതായും പൊതു പ്രവർത്തകനായ ജോസഫ് ജേക്കബ് ,ജോർജ് ആൻ്റണി ,കെ .വി . ശിവരാജൻ എന്നിവർ അറിയിച്ചു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക