തൃശൂർ: രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവതി പിടിയിൽ.ഒഡീഷ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് തൃശൂർ പൊലീസിന്റെ പിടിയിലായത്. സ്ത്രീകൾ ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നു എന്ന പരാതി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചതിനെ തുടർന്ന് തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും ഈസ്റ്റ് പൊലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.അന്വേഷണസംഘത്തിൽ ഈസ്റ്റ് എസ്. ഐ പ്രമോദ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാര്‍, ഗോപാലകൃഷ്ണൻ, എ.എസ്.ഐ ജീവൻ, ജയകുമാർ, പൊലീസുകാരായ ലികേഷ്, ശരത്ത്, ആഷിഷ്, വിമൽ, വനിത പൊലീസുകാരായ ദുർഗ, ശ്രീജ എന്നിവരും ഉണ്ടായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക