Friday, 10 May 2024

ഇനി വെറും മിനിറ്റുകള്‍ക്കുള്ളില്‍ സ്വര്‍ണം, വെള്ളം നാണയങ്ങള്‍ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തില്‍ സ്വിഗ്ഗിയുടെ പ്രത്യേക സേവനങ്ങള്‍ ഇങ്ങനെ

SHARE

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, മുത്തൂറ്റ് എക്സിം (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്) എന്നിവയുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വഴി സ്വര്‍ണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ നേരിട്ട് സ്വര്‍ണ നാണയങ്ങള്‍ വാങ്ങാനുള്ള സൗകര്യം അക്ഷയ തൃതീയ ദിനത്തില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും ഉത്തമമായ ദിനമായിയാണ് അക്ഷയ തൃതിയയെ കണക്കാകുന്നത്. 
അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, മുത്തൂറ്റ് എക്സിം എന്നിവയുമായി സഹകരിച്ച് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ട്ടിഫൈഡ് സ്വര്‍ണ്ണ, വെള്ളി നാണയങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user