മീനങ്ങാടിയിലെ ബേക്കറി തകർത്ത സംഭവംകർശനമായ നടപടി സ്വീകരിക്കണം
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
മീനങ്ങാടി 54ൽ പ്രവർത്തിക്കുന്ന മലബാർ ബേക്കറി ഇന്നലെ അർദ്ധരാത്രിയോടുകൂടി ജീവനക്കാരെ മർദ്ദിച്ചു മറ്റൊരു മുറിയിൽ പൂട്ടിയിട്ട് ഉടമ എന്ന് പറയുന്ന ആളുടെ നേതൃത്വത്തിൽ ഗുണ്ടകളെയും ജെസിബിയും ഉപയോഗിച്ച് തകർത്ത തരിപ്പണമാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബേക്കറി പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ ജില്ലാ പ്രസിഡണ്ട് അസ്ലം ബാവ ജില്ലാ സെക്രട്ടറി യു സുബൈർ എന്നിവർ ആവശ്യപ്പെട്ടു
മീനങ്ങാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി പ്രതിഷേധയോഗവും പ്രതിഷേധ പ്രകടനവുംസംഘടിപ്പിച്ചു.