കട്ടപ്പന: രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നു. കട്ടപ്പന സ്കൂൾ കവല, ആശ്രമംപടി, ഐടിഐ കുന്ന് റോഡിന്റെ ഭാഗത്താണ് വലിയതോതിൽ മാലിന്യം തള്ളുന്നത്. റോഡിൽനിന്നു കൃഷിയിടത്തിലേക്ക് തള്ളുന്ന മാലിന്യങ്ങൾ കട്ടപ്പനയാറിലേക്കാണ് എത്തുന്നത്. ഇതോടെ കട്ടപ്പനയാർ മാലിന്യവാഹിയായി മാറിക്കഴിഞ്ഞു. നിരവധി തവണ നഗരസഭാ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെ മേഖലയിൽ മാലിന്യം തള്ളൽ തകൃതിയായി നടക്കുകയാണ്. രാത്രിയിൽ വാഹനങ്ങളിലെത്തി ചാക്കുകെട്ടുകളായാണ് മാലിന്യം തള്ളുന്നത്. ഹോട്ടലുകളിൽനിന്നും വീടുകളിൽനിന്നുള്ള മാലിന്യങ്ങൾ തുടങ്ങിയവയാണ് റോഡുവശങ്ങളിൽ തള്ളുന്നത്. ഇതോടെ ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക