കുമരകം: കുടുംബം പുലർത്താൻ കോഴി കൃഷി നടത്തിയ കുമരകം സ്വദേശി വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന് നഷ്ടമായത് 60-ൽ അധികം കോഴികൾ. ഉയർന്ന അന്തരീക്ഷതാപനിലയാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് വീട്ടുകാർ വിശ്വസിക്കുന്നു. അതേസമയം ആലപ്പുഴയിൽ പടർന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി ബാധയാണോ കുമരകത്ത് അഞ്ചാം വാർഡിൽ കോഴികൾ കൂട്ടമായി ചത്തതെന്നറിയാൻ പരിശോധനാ ഫലം എത്തേണ്ടതായിട്ടുണ്ട്. രണ്ടു ദിവസമായി കോഴികൾ കൂട്ടത്തോടെ ചത്തുവീണ് തുടങ്ങിയത് ഈ കർഷകന് വലിയ ഇരുട്ടടിയായി മാറി.
തന്റെ രണ്ട് വലിയ കൂടുകളിലായി വളർത്തിയിരുന്ന 100 കോഴികളിൽ 60 ലധികം കോഴികൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തത്. അന്തരീക്ഷത്തിലെ വലിയ ചൂട് സഹിക്കാനാകാത്തതാണ് കോഴികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് ഫിലിപ്പിന്റെ ഭാര്യ മേഴ്സി പറഞ്ഞത്. ചൂട് സഹിക്കാനാകാതെ കുടിക്കാൻ വെള്ളം കൊടുക്കുന്ന പാത്രത്തിലെ വെള്ളത്തിൽ കോഴികൾ കൂടെ കൂടെകയറി ഇരുന്നിരുന്നതായും വീട്ടമ്മ പറഞ്ഞു. അവശേഷിക്കുന്ന കോഴികളും താമസംവിന ചാകുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക