തൃശൂര്‍:ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മരിച്ചു. പരുക്കേറ്റു ചികിത്സയിലായിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്. ഏപ്രില്‍ രണ്ടിനാണു കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ തർക്കമുണ്ടായത്. തൃശൂര്‍– കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം. ബസില്‍നിന്നു രതീഷ് തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചാണു പവിത്രനു ഗുരുതരമായ പരുക്കേറ്റത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക