Wednesday, 8 May 2024

എസ്.എസ്.എൽ.സി.:കോട്ടയം ജില്ലയിൽ 99.92 % വിജയം:സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം:

SHARE

– സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം
– 100 ശതമാനം വിജയം നേടി വിദ്യാഭ്യാസ ജില്ലകളിൽ പാലാ സംസ്ഥാനത്ത് ഒന്നാമത്
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ലയായി കോട്ടയം. പരീക്ഷയെഴുതിയവരിൽ 99.92 ശതമാനം പേർ വിജയിച്ചാണ് സംസ്ഥാനതലത്തിൽ ജില്ല നേട്ടം കൊയ്തത്. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ. പരീക്ഷയെഴുതിവരെല്ലാം ഉപരിപഠനത്തിന് യോഗ്യതനേടി 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് പാലാ നേട്ടം കൈവരിച്ചത്. പരീക്ഷയെഴുതിയ 3209 പേരും വിജയിച്ചു. ജില്ലയിൽ പരീക്ഷയെഴുതിയ 18828 പേരിൽ 18813 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 9427 ആൺകുട്ടികളിൽ 9415 പേരും 9401 പെൺകുട്ടികളിൽ 9398 പേരും ഉപരിപഠനത്തിന് അർഹതനേടി.
വിജയശതമാനക്കണക്ക് വിദ്യാഭ്യാസ ജില്ല തിരിച്ച്(പരീക്ഷയെഴുതിയവർ, ആൺ, പെൺ, ആകെ, ഉപരിപഠനത്തിന് അർഹരായവർ, ആൺ, പെൺ, ആകെ, വിജയശതമാനം എന്ന ക്രമത്തിൽ)
പാലാ: 1582, 1627, 3209, 1582, 1627, 3209, 100%
കാഞ്ഞിരപ്പള്ളി: 2622, 2547, 5169, 2617, 2544, 5161, 99.85%
കോട്ടയം: 3716, 3648, 7364, 3710, 3648, 7358, 99.92 %
കടുത്തുരുത്തി: 1507, 1579, 3086, 1506, 1579, 3085, 99.97 %
3111 പേർക്ക് ഫുൾ എ പ്ലസ്
കോട്ടയം ജില്ലയിൽ 3111 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. 1012 ആൺകുട്ടികളും 2099 പെൺകുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവുമധികം പേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്‌നോളജി വിഷയത്തിലാണ്, 15,202 പേർ. ഏറ്റവും കുറവ് എ പ്ലസ് ഗണിതത്തിനാണ്, 4836 പേർ.
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ വിദ്യാഭ്യാസ ജില്ല തിരിച്ച്
(ആകെ, ആൺ, പെൺ എന്ന ക്രമത്തിൽ)
പാലാ: 723, 260, 463
കാഞ്ഞിരപ്പള്ളി: 774, 244, 530
കോട്ടയം: 1113, 357, 756
കടുത്തുരുത്തി: 501, 151, 350
എ പ്ലസുകളുടെ എണ്ണം വിഷയം തിരിച്ച്
ഫസ്റ്റ് ലാംഗ്വേജ് പേപ്പർ 1 – 11,308
ഫസ്റ്റ് ലാംഗ്വേജ് പേപ്പർ 2 – 13,813
ഇംഗ്ലീഷ് – 6,466
തേഡ് ലാംഗ്വേജ് – 7,481
സോഷ്യൽ സയൻസ് – 5,871
ഫിസിക്‌സ് – 6,193
കെമിസ്ട്രി – 6,870
ബയോളജി – 9,235
ഗണിതം- 4,836
ഇൻഫർമേഷൻ ടെക്‌നോളജി – 15,202
വിദ്യാർഥികൾക്ക്
അഭിനന്ദനം നേർന്ന്
ജില്ലാ കളക്ടർ
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ആശംസകളും അഭിനന്ദനങ്ങളും നേർന്നു. മികച്ച വിജയം നേടുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകിയ അധ്യാപകർക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും രക്ഷിതാക്കൾക്കും പി.ടി.എ.കൾക്കും ജില്ലാ കളക്ടർ ഫേസ് ബുക്കിലൂടെ അഭിനന്ദനം നേർന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user