Wednesday, 15 May 2024

പുലര്‍ച്ചെ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

SHARE






കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച. പുലർച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം നടന്നത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മലാണ്  മോഷണം പോയത്. 

മുത്തശൻ പശുവിനെ കറക്കാൻ പോയ സമയത്താണ് അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ  തട്ടിക്കൊണ്ടുപോയത്.   നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി . കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user