പീരുമേട് ∙ കോട്ടയം–കുമളി റോഡിൽ കുട്ടിക്കാനം പുല്ലുപാറയ്ക്ക് സമീപം കാർ ബാരിക്കേഡ് തകർത്ത് 600 അടി താഴ്ചയിലേക്ക് മറിഞ്ഞു 2 സ്ത്രീകൾ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18) സന്ധ്യ (45) എന്നിവരാണ് മരിച്ചത്. നാലു പേർക്കു പരുക്കേറ്റു.
തിരുവനന്തപുരം നാവായിക്കുളം വെട്ടുചിറ വെള്ളായിൽ ആദിദേവ് ( 21 ) ഭാഗ്യ (12 ) ഷിബു (51) മഞ്ജു (43) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക