Monday, 13 May 2024

അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തു

SHARE

കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ച പാല്‍ നല്‍കി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവത്തില്‍ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തു. അങ്കണവാടി ഹെല്‍പ്പറായ വി ഷീബയ്‌ക്കെതിരെയാണ് കേസെടുത്തത്. അങ്കണവാടി ജീവനക്കാര്‍ക്ക് ശ്രദ്ധക്കുറവ് സംഭവിച്ചതായിയാണ് അന്വേഷണ റിപ്പോര്‍ട്ട്.
സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു. കുട്ടിയെ അങ്കണവാടിയില്‍ വിട്ടതിന് ാെരു മണിക്കൂറിന് ശേഷം കുട്ടിയുടെ വീട്ടിലേക്ക് അങ്കണവാടിയില്‍നിന്ന് വിളി വന്നത്കുട്ടിയുടെ താടിയിലെ തോല്‍ പൊളിയുന്നു എന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. കുട്ടിയുടെ അച്ഛന്‍ പോയി നോക്കിയപ്പോള്‍ മകന്റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു.സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാനായി അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പരിക്കേറ്റ കുട്ടി ഇപ്പോല്‍ ചികിത്സയിലാണ്.
            

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user