Sunday, 19 May 2024

സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; പ​വ​ന് 54,720 രൂ​പ

SHARE

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ര്‍​ണ​​​​വി​​​​ല വീ​​​​ണ്ടും സ​​​​ര്‍​വ​​​​കാ​​​​ല റി​​​​ക്കാ​​​​ര്‍​ഡി​​​​ല്‍. ഇ​​​​ന്ന​​​​ലെ ഗ്രാ​​​​മി​​​​ന് 80 രൂ​​​​പ​​​​യും പ​​​​വ​​​​ന് 640 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ര്‍​ധി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​വി​​​​ല ഗ്രാ​​​​മി​​​​ന് 6840 രൂ​​​​പ​​​​യും പ​​​​വ​​​​ന് 54,720 രൂ​​​​പ​​​​യു​​​​മാ​​​​യി. കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ലെ സ​​​​ര്‍​വ​​​​കാ​​​​ല റി​​​​ക്കാ​​​​ര്‍​ഡാ​​​​ണി​​​​ത്. ഏ​​​​പ്രി​​​​ല്‍ 19ലെ ​​​​ബോ​​​​ര്‍​ഡ് റേ​​​​റ്റാ​​​​യ ഗ്രാ​​​​മി​​​​ന് 6,815 രൂ​​​​പ, പ​​​​വ​​​​ന് 54,520 രൂ​​​​പ എ​​​​ന്നീ വി​​​​ല​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ഭേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. 24 കാ​​​​ര​​​​റ്റി​​​​ന്‍റെ ബാ​​​​ങ്ക് നി​​​​ര​​​​ക്ക് കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 76 ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലാ​​​​യി. രൂ​​​​പ​​​​യു​​​​ടെ വി​​​​നി​​​​മ​​​​യ നി​​​​ര​​​​ക്ക് 83.36 ആ​​​​ണ്. അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര സ്വ​​​​ര്‍​ണ​​​​വി​​​​ല ഔ​​​​ണ്‍​സി​​​​ന് 2414 ഡോ​​​​ള​​​​റാ​​​​യി. 18 കാ​​​​ര​​​​റ്റ് സ്വ​​​​ര്‍​ണ​​​​വി​​​​ല 70 രൂ​​​​പ ഗ്രാ​​​​മി​​​​ന് വ​​​​ര്‍​ധി​​​​ച്ച് 5700 രൂ​​​​പ​​​​യാ​​​​യി. വെ​​​​ള്ളി​​​​യു​​​​ടെ വി​​​​ല ക​​​​ഴി​​​​ഞ്ഞ നാ​​​​ലു​​​വ​​​​ര്‍​ഷ​​​​ത്തെ ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്കി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ള്‍. 31.43 ഡോ​​​​ള​​​​റി​​​​ലാ​​​​ണ് വെ​​​​ള്ളി​​​​വി​​​​ല. ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന വെ​​​​ള്ളി വി​​​​ല കി​​​​ലോ ഗ്രാ​​​​മി​​​​ന് ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ ക​​​​ട​​​​ന്നു. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും സ്വ​​​​ര്‍​ണ​​​​വി​​​​ല കൂ​​ടു​​​​മെ​​​​ന്നാ​​​​ണ് വി​​​​പ​​​​ണി ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന​​​​യെ​​​​ന്ന് ഓ​​​​ള്‍ ഇ​​​​ന്ത്യ ജെം ​​​​ആ​​​​ന്‍​ഡ് ജ്വ​​​​ല്ല​​​​റി ഡൊ​​​​മ​​​​സ്റ്റി​​​​ക് കൗ​​​​ണ്‍​സി​​​​ല്‍ ദേ​​​​ശീ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ എ​​​​സ്. അ​​​​ബ്ദു​​​​ല്‍ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user