Sunday, 26 May 2024

നിരന്തര ലൈം​ഗിക പീഡനം, വീഡിയോ ചിത്രീകരിച്ച് ഭീഷണി; 50 കാരനെ കൊലപ്പെടുത്തി 15കാരൻ

SHARE

മുസാഫർനഗർ: മുസാഫർനഗറിൽ 50 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരൻ കസ്റ്റഡിയിൽ. തന്നെ നിരന്തരം ബലാത്സംഗം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ശനിയാഴ്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ചു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് കുട്ടിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൊല്ലപ്പെട്ട 50കാരൻ 15കാരനെ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയെന്നും റെക്കോർഡ് ചെയ്ത അശ്ലീല വീഡിയോ പ്രചിരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ പറഞ്ഞു.
ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇയാൾ കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച, വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി തൊട്ടടുത്ത് കിടന്ന മൂർച്ചയുള്ള വസ്തു എടുത്ത് ഇയാളുടെ തലയിലും കഴുത്തിലും ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user