Friday, 3 May 2024

പുണ്യശ്ലോകനായ അബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പത്താം ചരമവാർഷികം മെയ് 4 ശനിയാഴ്ച പാലാ ളാലം പഴയ പള്ളിയിൽ ആചരിക്കുന്നു

SHARE

പാലാ: അഗതികളുടെ നാഥൻ എന്നറിയപ്പെടുന്ന പുണ്യശ്ലോകനായ അബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പത്താം ചരമവാർഷികം പാലാ ളാലം പഴയ പള്ളിയിൽ ഈ വരുന്ന ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ആഘോഷിക്കുന്നു. ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം കബറിടത്തിങ്കൽ പ്രാർത്ഥന എന്നിവയ്ക്ക് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
2014 മെയ് 4ന് കൈപ്പൻപ്ലാക്കൽ അച്ചൻ തൻ്റെ 101 വയസ്സിൽ  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നൂറിലധികം ആതുരാലയങ്ങളും രണ്ട് സന്യാസിനി സഭകളും അച്ചൻ സ്ഥാപിച്ചു. അച്ചൻ ആരംഭിച്ച സ്ഥാപനങ്ങൾ ഇന്ന് ബഹുമാനപ്പെട്ട സിസ്റ്റേഴ്സിൻ്റെ നേതൃത്വത്തിൽ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നു. അച്ചൻ്റെ ചരമവാർഷിക ശുശ്രൂഷയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 





SHARE

Author: verified_user