Friday, 10 May 2024

ഈ വർഷം മുതൽ സംസ്ഥാനത്ത് 4 വർഷ ബിരുദം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു

SHARE

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്‌സുകൾ സംസ്ഥാനത്ത് ഈ വർഷം മുതൽ ആരംഭിക്കുമെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ കോഴ്‌സിൻ്റെ ഉദ്ഘാടനം  ജൂലൈ ഒന്നിന് നിർവഹിക്കുമെന്നും ഈ മാസം 20ന് മുമ്പ് പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധികരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജൂൺ 7 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിഗ്രി മൂന്ന് വർഷം കഴിഞ്ഞാൽ ലഭിക്കുകയും  മറ്റ് കോളജിലേക്ക് പഠിച്ചുകൊണ്ടിരിക്കെ തന്നെ മാറാൻ സാധിക്കുകയും ചെയ്യുമെന്ന് പറഞ്ഞ മന്ത്രി പി.ജിക്ക് ഹോണേഴ്‌സ് ബിരുദമെടുത്താൽ ഒരു വർഷം മതിയെന്നും കൂട്ടിച്ചേർത്തു. കരിക്കുലം തയ്യാറാക്കിയത് അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉൾപ്പെടെയാണെന്നും സമൂലമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും പറഞ്ഞ അവർ ആദ്യ അലോട്‌മെൻറ് ജൂണ്‍ 22ന് നടക്കുമെന്നും പറഞ്ഞു. റീ എന്‍ട്രിക്കായുള്ള സംവിധാനം ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്കായി പൊറുക്കുമെന്ന് പറഞ്ഞ ആർ. ബിന്ദു ക്ലാസ്സുകൾ ജൂലൈ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്നും അറിയിച്ചു. 



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user