Wednesday, 15 May 2024

ആവശ്യത്തിന് ജീവനക്കാരില്ല; കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങൾ റദ്ദാക്കി

SHARE

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ വിമാനങ്ങൾ റദ്ദാക്കി. ബുധൻ രാത്രി 11.10 നു മസ്‌കത്തിലേക്കു പുറപ്പെടേണ്ട വിമാനവും വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയതെന്ന് കമ്പനി അറിയിച്ചു.
ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും വിമാന സർവീസുകൾ സാധാരണ രീതിയിലാകാൻ മതിയായ ജീവനക്കാർ ഹാജരാകാത്തതാണു കാരണം. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user