കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് 26 പുള്ളിമാനുകളെ തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയിലാണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്‌വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത്.
മാർച്ച് മുതൽ മാനുകൾക്ക് സാന്ദ്രീകൃത തീറ്റ നൽകുന്നത് അധികൃതര്‍ നിർത്തിയിരുന്നു. പകരം കാട്ടിൽ മാനുകള്‍ കഴിക്കുന്നത് പോലെയുള്ള തീറ്റ നൽകാൻ തുടങ്ങി. ശിരുവാണി മലയടിവാരത്തിൽ നിന്നാണ് ഇവയ്ക്കുള്ള ഭക്ഷണം എത്തിച്ചത്. കാട്ടിലേക്ക് വിടുന്നതിന് മുമ്പ് എല്ലാ മാനുകളിലും ട്യൂബർകുലോസിസ് (ടിബി) പരിശോധന നടത്തിയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ നിർദേശ പ്രകാരമാണ് മാനുകളെ വനത്തിലേക്ക് തുറന്നുവിട്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മാനുകളെ സുരക്ഷിതമായി വനത്തിലേക്ക് കടത്തിവിട്ടു. പെരുമ്പാമ്പ്, മുതല, കുരങ്ങ്, മയിൽ, മറ്റ് പക്ഷികൾ എന്നിവയും വിഒസി മൃഗശാലയിലുണ്ട്. ഈ മൃഗങ്ങളെ ഉടൻ തന്നെ സത്യമംഗലം കടുവാ സങ്കേതത്തിലേക്കും കോയമ്പത്തൂർ വനമേഖലയിലേക്കും വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക