കോഴിക്കോട് വയനാടൻ ചുരത്തിൽ കുരിശിൻ്റെ വഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ 33 വർഷമായി നടത്തപ്പെടുന്ന കുരിശിന്റെ വഴിയുടെ ഭാഗമായി ഈശോയുടെ തിരുവയസ്സായ 33 വർഷത്തെ അനുസ്‌മരിച്ച് കഴിഞ്ഞ ഒരു വർഷമായി വിവിധ നിയോഗങ്ങളുമായി പ്രാർത്ഥന ശുശ്രൂഷകൾ കുരിശിൻ്റെ വഴിയിൽ നടത്തിവരുന്നു. വി. ചാവറയച്ചൻ കേരളത്തിൽ ആദ്യമായി കുരിശിന്റെ വഴി മാന്നാനം കുന്നിൽ നടത്തിയതിന്റെ ഓർമ്മക്കായിട്ടാണ് മാന്നാനം ആശ്രമ ദേവാലയ കുന്നിൽ കുരിശിന്റെ വഴി നടത്തുന്നത്.
ലോകസമാധാനത്തിനും, മാനവ സ്നേഹത്തിനും സഹജീവികളോടുള്ള കരുതലിനും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവിനോട് ചേർന്ന് വയനാടൻ ചുരത്തിൽ കുരിശിന്റെ വഴി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024 മെയ് 24-ാം തീയതി വെള്ളിയാഴ്ച്ച മാന്നാനത്ത് കുരിശിൻ്റെ വഴി നടത്തുന്നു.
രാവിലെ 11 മണിക്ക് മാന്നാനം വിശുദ്ധ ചവറയച്ചന്റെ കബറിട ദേവാലയത്തിൽ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ ദിവ്യ ബലിക്കും സന്ദേശത്തിനും ശേഷം നടത്തപ്പെടുന്ന കുരിശിൻറെ വഴിയിൽ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു വിശ്വാസികൾ പങ്കെടുക്കുന്നു. സമാപന ആശീർവാദത്തിന് ശേഷം നേർച്ച ഭക്ഷണ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
ശുശ്രൂഷകൾക്ക് മാന്നാനം സെൻറ് ജോസഫ് ആശ്രമം പ്രിയോർ റവ. ഡോ. ഫാദർ കുര്യൻ ചാലങ്ങാടി CMI, കോഴിക്കോട് അടിവാരം ഗദ്സമെൻ ഷൈൻ ഡയറക്ടർ Fr. തോമസ് തുണ്ടത്തിൽ CMI, ജനറൽ കൺവീനർ ജോസ് അഗസ്റ്റിൻ കീപ്പുറം പാലാ, ബേബിച്ചൻ പുരയിടം, ചെറിയാച്ചൻ കുറിച്ചിയിൽ, സണ്ണി മാന്നാനം, ഷാജി മാന്നാനം, Sr.ജീന, ജോസഫ് കാഞ്ഞിരമറ്റം, കുഞ്ഞ് പൈക, ജോസ് പൂവരണി, ഷാജി കൊല്ലപ്പള്ളി, റെജിൻ തൊടുപുഴ, ടിൻറു അബി കോഴിക്കോട് തുടങ്ങിയവർ നേതൃത്വം നല്കുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക