തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.
കോഴിക്കോട് നിന്നാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയതായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു. പനി കുറഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മരണം സംഭവിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിലാണ് മരണ കാരണം വെസ്റ്റ് നൈല്‍ പനിയാണ് എന്ന് സ്ഥിരീകരിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക