കൂത്താട്ടുകുളം: നഗരസഭയിലും ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ പഞ്ചായത്തുകളിലും ബുധനാഴ്ച വൈകിട്ടു പെയ്ത കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. 24 വീടുകൾക്കു കേടുപാട് സംഭവിച്ചു. പാലക്കുഴ പഞ്ചായത്തിൽ ആകെ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. ഇലഞ്ഞിയിൽ 25 ലക്ഷം രൂപയുടെയും കൂത്താട്ടുകുളം നഗരസഭയിൽ 8 ലക്ഷം രൂപയുടെയും തിരുമാറാടി പഞ്ചായത്തിൽ 80,000 രൂപയുടെയും കൃഷിനാശമുണ്ടായി. മേഖലയിൽ കെഎസ്ഇബി 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ട്രാൻസ്ഫോമറുകളുടെ 10 പോസ്റ്റുകളും അൻപതോളം വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. മേഖലയിൽ വൈദ്യുതി ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചെന്നു അധികൃതർ അറിയിച്ചു. വൻമരം കടപുഴകി വീണ് ഒലിയപ്പുറം മറ്റപ്പിള്ളിൽ പി.പി. സുഭദ്രാമ്മയുടെ വീടു തകർന്നു. വെട്ടിക്കാട്ടുപാറ കാഞ്ഞിരംപാറയിൽ സോമൻ, കുഴിക്കാട്ടുകുന്ന് കുരുമ്പേൽതാഴത്ത് ലീല, പാലക്കുഴ കൊച്ചുപുരയ്ക്കൽ ഐസക്, മൂങ്ങാംകുന്ന് ചാരംചിറ ദാമോദരൻ, മാറിക കാരിക്കാട്ട് പുത്തൻപുരയിൽ മാണിക്കുഞ്ഞ്, തേക്കനാച്ചിറ ഊന്നനാൽ ജോയി, കോഴിപ്പിള്ളി പുതിയേടത്ത് ലിസി എന്നിവരുടെ വീടുകൾക്കു മരം വീണു കേടുപാട് സംഭവിച്ചു. ഇലഞ്ഞി പഞ്ചായത്തിൽ 12 വീടുകൾക്കും കൂത്താട്ടുകുളം നഗരസഭയിൽ 4 വീടുകൾക്കും ഭാഗികമായി തകരാർ സംഭവിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക