മലപ്പുറം: കേസില്‍ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ വളാഞ്ചേരി എസ്‌ഐക്കും സിഐക്കും എതിരെ കേസെടുത്ത് പൊലീസ്. വളാഞ്ചേരി സിഐ സുനില്‍ദാസ്, എസ്ഐ ബിന്ദുലാല്‍, ഇവരുടെ സഹായിയായ അസൈനാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. തിരൂര്‍ ഡിവൈഎസ്‌പിയാണ് കേസെടുത്തത്.
പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടക വസ്‌തു പിടിച്ചെടുത്ത സംഭവമായി ബന്ധപ്പെട്ട് തിരൂര്‍ മുത്തൂര്‍ സ്വദേശി നിസാറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ നിസാറിനെ റിമാന്‍ഡ് ചെയ്യിപ്പിക്കാമെന്നും ഭൂവുടമകളെ പ്രതികളാക്കാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി നിസാര്‍ മുഖേന ഇവര്‍ പണം തട്ടുകയായിരുന്നു. സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.
എസ് ഐ 10 ലക്ഷവും സിഐ 8 ലക്ഷവും മൂന്നാം പ്രതി നാല് ലക്ഷവും തട്ടിയെടുത്തതായാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സിഐയും എസ്‌ഐയും ഒളിവിലാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയിലേക്കൊരുങ്ങുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക