Monday, 20 May 2024

ലുലുവിലെ കലിപ്പ്;ഒരു ചായക്ക്‌ ലുലുവിൽ 170 രൂപയെന്നു പരാതി

SHARE

ലുലു മാള്‍ സന്ദർശനത്തിനിടയില്‍ നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ട് രാജിപിള്ള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലുലു മാളില്‍ നിന്നും ചായയും പഫ്സും വാങ്ങിയപ്പോള്‍ ലഭിച്ച ബില്‍ ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാജി പിള്ള പറയുന്നു. ഒരു ചായയ്ക്ക് മാത്രം 170 രൂപയാണ് ലുലു മാളില്‍ ഈടാക്കുന്നതെന്നും ചായയും പഫ്സും വെള്ളവും വാങ്ങിയ തനിക്ക് 810 രൂപ ബില്ല് ലഭിച്ചു എന്നും രാജി പിള്ള കുറിക്കുന്നു.
രാജി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, എനിക്കുണ്ടായ ഒരു ദുരനുഭവം ഞാനിവിടെ എന്റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു….. ഞാൻ ഇന്നലെ ലുലുമാളില്‍ പോയിരുന്നു… ഞാനും എന്റെ അനുജത്തിയും അനുജത്തിയുടെ മകനും കൂടെയുണ്ടായിരുന്നു… ചെറിയൊരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ അനിയത്തിയുടെ മകന് ഒരേ ഒരു വാശി ഒരു സിനിമ കാണണമെന്ന്… മകന്റെ വാശി അല്ലേ നടത്തിക്കൊടുക്കാം എന്നും പറഞ്ഞ് ഒരു സിനിമയ്ക്ക് കയറി…. സിനിമയുടെ ഇന്റർവെല്‍ ടൈമില്‍ എനിക്ക് ചെറിയൊരു തലവേദന അനുഭവപ്പെട്ടതുകൊണ്ട് അനിയത്തിയോട് ഞാൻ പറഞ്ഞു നമുക്ക് ഓരോ ചായ കുടിക്കാം എന്ന്,..
ഞാനും അനുജത്തിയും മകനും കൂടി പുറത്തിറങ്ങി അവിടത്തെ കൗണ്ടറില്‍ നിന്നും മൂന്ന് ചായയും മൂന്ന് പപ്സും ഒരു കുപ്പി വെള്ളവും വാങ്ങുകയുണ്ടായി…. ഇത്രയും സാധനം വാങ്ങി കയ്യില്‍ വെച്ചതിനുശേഷം ഗൂഗിള്‍ പേ ചെയ്യുവാനായി എമൗണ്ട് കേട്ടപ്പോള്‍ ഞാൻ ഞെട്ടിപ്പോയി…  810 രൂപ… … ഞാൻ ക്യാഷ് കൗണ്ടറില്‍ ഇരുന്ന ആളെടുത്ത് ചോദിച്ചു നിങ്ങള്‍ക്ക് കണക്ക് തെറ്റിയതാണോ എന്ന്‌അപ്പോള്‍ അയാളുടെ മറുപടി കേട്ട് ഞാൻ വീണ്ടും അന്തം വിട്ടുപോയി… ഒരു ചായയ്ക്ക് 170 രൂപ… ഒരു കുപ്പി വെള്ളത്തിന് 60 രൂപ….ഒരു പപ്സിന് 80 രൂപ… സാധാരണ പുറത്ത് കടകളില്‍ പത്തു രൂപയ്ക്ക് കിട്ടുന്ന ചായയ്ക്കും 15 രൂപയ്ക്ക് കിട്ടുന്ന കുപ്പി വെള്ളത്തിനും 25 രൂപയ്ക്ക് കിട്ടുന്ന പപ്സിനും ഞാൻ കൊടുക്കേണ്ടി വന്നത് 810രൂപ….അവിടെ ഒരുപാട് ആള്‍ക്കാർ കൂടിനിന്നത് കാരണം എന്റെ അഭിമാനം പിന്നെ അയാളെചോദ്യം ചെയ്യാൻ അനുവദിച്ചില്ല…
കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ യൂസഫലി സാർ താങ്കള്‍ എന്തിനാണ് ഇതേ കണക്ക് ആള്‍ക്കാരെ ചൂഷണം ചെയ്യുന്നത്…. ലുലു മാളില്‍ വരുന്ന എല്ലാരും കോടീശ്വരന്മാരല്ല എന്ന് അങ്ങ് ഓർക്കണം… ഇതിന്റെ കൂടെ ഒരു കുറിപ്പ് കൂടി ഇനി മേലാല്‍ ലുലു മാളില്‍ ഞാൻ പോകില്ല…. എന്റെ നല്ലവരായ സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ അനുഭവങ്ങളോ അഭിപ്രായങ്ങളോ പങ്കുവയ്ക്കാം 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user