സുൽത്താൻബത്തേരി കോടതിയിൽ മോഷണം. മുൻസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കോടതിസമുച്ചയത്തിനുള്ളിലെ പ്രോപ്പർട്ടി റൂം കുത്തി തുറന്നായിരുന്നു മോഷണം നടത്തിയിരുന്നത് .
പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പുൽപ്പള്ളി, കേണിച്ചിറ സ്റ്റേഷൻ പരിധികളിലെ കേസുകൾ കൈകാര്യം ചെയ്യുന്ന മുൻസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലെ പ്രോപ്പർട്ടി റൂമിലാണ് മോഷണം നടന്നത്.
കോടതി സമുച്ചയത്തിലെ ഇരുമ്പ് വാതിലുകൾ തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് പ്രോപ്പർട്ടി റൂമിൻ്റെ താഴ് തകർത്താണ് അകത്ത് കടന്നത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 15 കിലോയോളം കഞ്ചാവ് നഷ്ടപ്പെട്ടതായാണ് സൂചന.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക