Thursday, 2 May 2024

സംസ്ഥാനത്ത് ബീഫ് വില വർധിക്കും; മെയ് 15 മുതല്‍

SHARE

കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ്  ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് വ്യാപാരികൾ.


കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വർധനവ് നടപ്പാക്കാനാണ് തീരുമാനം.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
 കെഎസ്ആർടിസി ബസ്സിലെ മെമ്മറി കാർഡ് വിഷയം വാർത്തകൾ വിശദമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ 

 കെ പി മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. എ കെ എം എം എ സംസ്ഥാന പ്രസിഡന്റ് ടി കെ സാദിഖ്  മുഖ്യപ്രഭാഷണം നടത്തി എ അബ്ദുൽ ഗഫൂർ സ്വാഗതവും അഷറഫ് കടലുണ്ടി നന്ദിയും പറഞ്ഞു. കോതിയിൽ തകർന്ന്  കിടക്കുന്ന  അറവുശാല  പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള അറവുശാല പണിത് തരാം എന്ന വാഗ്ദാനം കോഴിക്കോട് കോർപ്പറേഷൻ അധികാരികൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുൻപിൽ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക  നിലപാട് തുടരുന്ന പക്ഷം സമരപരിപാടികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.
SHARE

Author: verified_user