തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന സംസ്ഥാനത്തിന് തെല്ലാശ്വാസമേകി മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ മുന്നറിയിപ്പാണ് എത്തിയിരിക്കുന്നത്. കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴമുന്നറിയിപ്പുണ്ട്. നേരിയതോ മിതമായതോ ആയ മഴയ്ക്ക് മലപ്പുറം ജില്ലയിലും നേരിയ മഴയ്ക്ക് മറ്റു ജില്ലകളിലും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക