ചെന്നൈ : മധുരയിലെ മേലൂരിനടുത്തുള്ള മതപഠന കേന്ദ്രത്തില്‍ ഒന്‍പതുകാരനെ കുത്തിക്കൊന്നു. പതിമൂന്നുകാരനാണ് കൊല നടത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഒളിപ്പിക്കുകയും ചെയ്തു. ബീഹാര്‍ സ്വദേശികളാണ് ഇരുവരും. സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
ഷാനവാസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഈ സംഭവം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. ഷാനവാസ് മരിച്ചെന്ന് മനസിലാക്കിയതോടെയാണ് മൃതദേഹം സമീപത്തെ അഴുക്കുചാലില്‍ ഒളിപ്പിച്ചത്. ഇതിനു ശേഷം കൊല നടത്തിയ പതിമൂന്നുകാരന്‍ പതിവ് ജോലികള്‍ ചെയ്യുകയും ചെയ്തു. ഷാനവാസിനെ കാണാനില്ലെന്ന് മനസിലാക്കിയ മതപഠന കേന്ദ്രമാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പതിമൂന്നുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക