വട്ടിയൂർക്കാവ് : പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കുകയായിരുന്ന പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ് മരിച്ചത്. പിതാവ് അനിൽകുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവിൽ കുളിക്കുന്നതിനിടെ ഇളയമകൻ അരുൺ ഒഴുക്കിൽപ്പെടുകയായിരുന്നു. അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അനിൽകുമാർ രണ്ടാഴ്ച മുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക