Thursday, 2 May 2024

മുണ്ടക്കയത്ത് 13 മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി; വന മേഖലയിൽ തുറന്നു വിടും

SHARE

കോട്ടയം: മുണ്ടക്കയം പശ്ചിമ കൊട്ടാരംകട റോഡിൽ നിന്നും മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെ പിടികൂടി. മരത്തിന്റെ വേരിനടിയിലെ പൊത്തിൽ നിന്നും 13 മൂർഖൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് സർപ്പ ടീം ജീവനക്കാരായ സുധീഷ്, റെജി എന്നിവരെത്തിയാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്.
ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ പിന്നീട് വന മേഖലയിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 








SHARE

Author: verified_user