തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്‌ക്കരണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 117 പേര്‍ ഇന്ന് ടെസ്റ്റ് നടത്തിയെന്നും 52 പേര്‍ വിജയിച്ചുവെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ പോലീസ് കാവലില്‍ പ്രതിഷേധക്കാരെ മറികടന്നാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്റെ മകള്‍ക്കടക്കം ടെസ്റ്റ് ഇന്ന് നടത്തിയത്.
പരിഷ്‌കരണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം കാരണം കഴിഞ്ഞ പത്തുദിവസമായി ടെസ്റ്റ് തടസ്സപ്പെട്ടിരിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് എങ്ങനെയും ടെസ്റ്റു നടത്തുമെന്ന വാശിയിലായിരുന്നു മോട്ടോര്‍വാഹനവകുപ്പ്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയാണ് ടെസ്റ്റ് നടത്തിയത്.
റോഡ് ടെസ്റ്റിന് ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ മകളാണ് എച്ച് എടുക്കാന്‍ എത്തിയത്. പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്റെ പിന്‍ഭാഗം അപകടത്തില്‍പ്പെട്ട നിലയിലായിരുന്നു . റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാള്‍ക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. സംഘര്‍ഷത്തിനിടെ പെണ്‍കുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പോലീസ് അകത്തേക്ക് കയറ്റിവിട്ടു.
കാറിന്റെ എച്ച് ടെസ്റ്റില്‍ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു .117 പേര്‍ ടെസ്റ്റിനെത്തിയെന്നും 52 പേര്‍ വിജയിച്ചുവെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. എന്നാല്‍, എവിടെയൊക്കെയാണ് ടെസ്റ്റുകള്‍ നടന്നതെന്ന കാര്യം വകുപ്പ് വ്യക്തമാക്കുന്നില്ല. ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പോലീസില്‍ പരാതി നല്‍കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക