Friday, 3 May 2024

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം: ഇന്നലത്തെ ഉപയോഗം 114.18 ദശലക്ഷം യൂണിറ്റ്

SHARE





സർവ്വകാല റെക്കോർഡിലെത്തി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പ്രാദേശിക നിയന്ത്രണങ്ങൾ ഇതോടെ കെ.എസ്.ഇ.ബി. ശക്തമാക്കുവാൻ തീരുമാനമെടുത്തു. കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ 10 ദിവസത്തിനകം ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ്.  സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നും തീരുമാനമെടുക്കുന്നത് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ്. തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. 5797 മെഗാവാട്ട് എത്തി പീക്ക് സമയ ആവശ്യകത റെക്കോർഡിട്ടു. സംസ്ഥാനത്തെ പലയിടത്തും ഇന്നലെ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഉപയോഗം കുറയാത്തത് വൈദ്യുത ബോർഡിനെ ആശങ്കപ്പെടുത്തുകയാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user