Friday, 24 May 2024

ബാങ്ക് ഉദ്യോ​ഗസ്ഥനാണെന്ന വ്യാജേന ഫോൺ ചെയ്തു; ഒടിപി പങ്കുവെച്ച യുവതിയുടെ 10000 റിയാൽ നഷ്ടമായി

SHARE

മസ്ക്കറ്റ്: യുവതിയുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം റയാൽ നഷ്ടമായി. ബാങ്കിം​ഗ് വിവരങ്ങൾ അപഡേറ്റ് ചെയ്യാൻ എന്ന് പറഞ്ഞ് വിളിച്ച ആൾക്ക് ഒ ടി പി ( വൺ ടൈം പാസ് വേഡ്) പറഞ്ഞുകൊടുത്തതോടെയാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. തട്ടിപ്പ് തടത്തിയ ആളെ ദാഹിറ ​ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരനായ വ്യക്തിയാണ് ബാങ്ക് ഉദ്യോ​ഗസ്ഥനാണെന്നും അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞ് യുവതിയെ വിളിച്ചത്. ഇയാളുടെ സംസാരത്തിൽ സംശയം ഒന്നും തോന്നാത്തതിനാൽ യുവതി ഒ ടി പി കൈമാറി. തൊട്ട് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതോടെയാണ് തട്ടിപ്പിന് ഇരയായി എന്നത് യുവതിക്ക് വ്യക്തമായത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user