Tuesday, 23 April 2024

പുനലൂർ രൂപതയിൽ YOUCAT ട്രെയിനേഴ്‌സ് ട്രെയിനിങ്ങിന് തുടക്കമായി

SHARE



പു​ന​ലൂ​ർ: രൂ​പ​ത​യി​ലെ യുവജനങ്ങൾക്കുവേണ്ടി വേ​ണ്ടി രണ്ടുദിവസത്തെ YOUCAT ട്രെയിനേഴ്‌സ് ട്രെയിനിങ്ങിന്  പ്രോഗ്രാമിന് പത്തനാപുരം സെൻറ് സേവിയേഴ്‌സ്  ആനിമേഷൻ സെൻററിൽ  തുടക്കമായി. പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ പ്രോഗ്രാം  ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇന്നത്തെ കത്തോലിക്കാ യുവജനങ്ങൾ പ്രാർത്ഥനയിലും ജീവിതത്തിലും സമൂഹത്തിനു മാതൃകകളാകണമെന്നു    ഉദ്‌ഘാടന സന്ദേശത്തിൽ ബിഷപ്പ് പറഞ്ഞു.  കെസിബിസി യുവജന കമ്മീഷന്റെ മേൽനോട്ടത്തിൽ കടുത്തുരുത്തി SVD  പ്രാർത്ഥനാനികേതനിലെ വൈദികരും ജീസസ് യൂത്തും ചേർന്നാണ് ട്രൈയിനിങ്ങിനു നേതൃത്വം നൽകുന്നത്. രണ്ടു ദിവസത്തെ പരിശീലന പരിപാടി ഇന് വൈകുന്നേരം അഞ്ചിന് സമാപിക്കും. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user